തമ്മിലറിയാത്തോര്‍മഴ വെള്ളത്തെ ഇറവെള്ളത്തിന്‌ 

അറിയില്ലെന്നു പറഞ്ഞു.

ഇറവെള്ളത്തെ അറിയില്ലെന്നൊരു

തോടു നിന്നോട് പറഞ്ഞു .

തോടിനെ അറിയില്ലെന്നാ പുഴയൊരു

നുണ നിന്നോടു പറഞ്ഞു.

പുഴയെ അറിയില്ലെന്നാകടലും

തിരകളുയര്‍ത്തിമൊഴിഞ്ഞു .

നമ്മളെ നമ്മള്‍ക്കറിയില്ലന്നു

നമ്മള്‍ പറഞ്ഞതുപോലെ

അറിയില്ലെന്ന് പറഞ്ഞു നടപ്പൂ

തമ്മിലറിഞ്ഞവര്‍ പലരും

No comments:

Post a Comment