തമ്മിലറിയാത്തോര്‍മഴ വെള്ളത്തെ ഇറവെള്ളത്തിന്‌ 

അറിയില്ലെന്നു പറഞ്ഞു.

ഇറവെള്ളത്തെ അറിയില്ലെന്നൊരു

തോടു നിന്നോട് പറഞ്ഞു .

തോടിനെ അറിയില്ലെന്നാ പുഴയൊരു

നുണ നിന്നോടു പറഞ്ഞു.

പുഴയെ അറിയില്ലെന്നാകടലും

തിരകളുയര്‍ത്തിമൊഴിഞ്ഞു .

നമ്മളെ നമ്മള്‍ക്കറിയില്ലന്നു

നമ്മള്‍ പറഞ്ഞതുപോലെ

അറിയില്ലെന്ന് പറഞ്ഞു നടപ്പൂ

തമ്മിലറിഞ്ഞവര്‍ പലരും

കടല്‍
കടല് പോലെയാണ് നീ ....


ആദ്യം തിരകള്‍ കൊണ്ട്

നീ വെറുതെ അസ്വസ്ഥമാക്കി.


തിരകള്‍ക്കപ്പുറം നീ ശാന്തമായിരുന്നു ...

പ്രണയവും സ്നേഹവും കലര്‍ന്ന

നീലാഴി വര്‍ണ്ണം കൊണ്ട് നീ

നിറവാര്‍ന്നൊരു താളം സൃഷ്ട്ടിച്ചു


പിന്നെ


കരയിലേക്ക് നീ തിരിച്ചയച്ചില്ല

പ്രേമത്തിന്‍ തിരമാലകള്‍ കൊണ്ട് മൂടി

നീ ശ്വാസം മുട്ടിച്ചു


സ്നേഹത്തിന്‍റെ തീരവും

പ്രണയത്തിന്‍റെ തിരയും

ഇണ ചേര്‍ന്നൊരോളങ്ങളില്‍ തത്തിക്കളിച്ചങ്ങനെ....