ഹൃദയ മഴസ്വപ്നത്തിലേക്ക്
ചിറകുകള്‍ വിതറി
കുത്തികുറിച്ചൊരെന്‍
പുസ്തകത്തിന്‍ 
ചുളിഞ്ഞൊരു താളിലായ്‌

സ്നേഹത്തിനു
പ്രണയം എന്നര്‍ത്ഥമുണ്ടെന്ന്
അദ്യാക്ഷരം കുറിച്ചവള്‍

നിറമുള്ള ആദ്യാനുരാഗത്തിന്‍റെ
വര്‍ണമയില്‍പ്പീലികള്‍ക്കിടയില്‍

കൊച്ചു കളികൂട്ടുകാരി
ചേര്‍ന്ന്നിന്നപ്പോഴാണ്‌
ഹൃദയവും കവിഞ്ഞ്
മഴ നിറഞ്ഞു പെയ്തത്

തരു ശിഖങ്ങളിലെ 
നവദളങ്ങളില്‍
മുകഴ്ന്നുതിര്‍ന്നകണങ്ങള്‍

നിനക്കിപ്പഴും
മഞ്ഞിലും പുഴയിലും
പൗര്‍ണമി രാവിലും
സ്വപ്‌നങ്ങള്‍ നെയ്യുന്ന വസന്തമാണവള്‍

ചില്ലകളായ്‌പടര്‍ത്തിയും
പൂക്കളായ് വിടര്‍ത്തിയും
തിമര്‍ത്തും പാടിയും പരിണയിച്ചും
മഴയൊഴിഞ്ഞിടറി വീഴുന്ന പ്രണയമായ് ...


നിറമുള്ള ആ മഞ്ഞുപൂവ്‌
ഓര്‍മയായിട്ട്
കാലമേറെയായെങ്കിലും!

നക്ഷത്രങ്ങളുടെ
സ്വകാര്യതയിലെവിടെയോ
നിന്നവള്‍ നിന്‍റെ
ഹൃദയ സ്പന്ദനം
കേട്ടിട്ടുണ്ടാകണം!

പുലരിയിലും
സന്ധ്യയുടെ ഓരങ്ങളിലും
എന്നീ..തിമര്‍ത്തു പെയ്ത
മഴധൂളികളെല്ലാം അവളുടെ കണ്ണുനീരാണ്

വിണ്ടു കീറിയ
മണ്ണിന്‍റെ ഊശരതയിലേക്ക്
മഴ മേഘങ്ങളായി അവള്‍
ഇടറി വീഴുകയാണ്......
No comments:

Post a Comment