ചിത്രശലഭംസ്മൃതികളിലന്നും
പൂക്കളിടാന്‍ 
ഒരു പൂവെറുത്തു തന്നില്ല ശലഭം

ഒരു വര്‍ണ പ്രപഞ്ചം തീര്‍ത്ത്
പൂന്തേന്‍ നുകര്‍ന്ന്‌
എങ്ങോ പറന്നേ പോയ്....

ഇനിയീ വഴി കുളിര്‍ നീരുതൂവും
തളിര്‍ കാറ്റ്‌ വീശില്ല
ചിന്നം പിന്നം പ്രണയഗീതം പൊഴിക്കും
മഴ ഇടറി വീഴില്ല

മരണത്തിലും കൂടെ ഉണ്ടാവുമെന്ന്
പൂവിനോട് ശലഭം മെല്ലെയാണ് മന്ത്രിച്ചത്

പൂവിനു മാത്രം അറിയാവുന്ന
നോവായത് കൊണ്ട്
അശ്രുകണങ്ങളെല്ലാം മഴ ദൂളിപോലെ
ഇതളുകളിലൊളിപ്പിച്ചു

മഴയെക്കാള്‍
സുന്ദരിയാണാ പൂവ്‌
അലസമായിവീശിയ തെന്നലിനു
നനവുള്ള ആ ഗദ്ഗദം  തിരിച്ചറിഞ്ഞില്ല

കൊഴിഞ്ഞ പൂവ്‌
അതിന്‍റെ ചില്ലയിലേക്ക്

തിരിച്ചു  പോകുന്നത്
ഒരിക്കല്‍ നീ... സ്വപ്നം കണ്ടു

ഹാ...  നിന്‍റെ ചിത്രശലഭം!